കോഴിക്കോട്: അധികാരം വ്യക്തി കേന്ദ്രീകൃതമാക്കുകയാണ് ആര്‍.എസ്.എസ് അജണ്ടയെന്നും അതാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തില്‍നിന്ന് അധികാര വികേന്ദ്രീകരണം പ്രതീക്ഷിക്കാനാവില്ല. ഇത്തരമൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടത്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പോലും ആര്‍.എസ്.എസ് അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ആസൂത്രണവും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന ബന്ധത്തില്‍ ശരിയായ അഴിച്ചുപണി വന്നെങ്കിലേ അധികാര വികേന്ദ്രീകരണം സാധ്യമാവുകയുള്ളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അധികാര വികേന്ദ്രീകരണം എന്ന ആശയം തന്നെ ആര്‍.എസ്.എസ് നിഘണ്ടുവിലില്ല. പാര്‍ലമെന്‍ററി ജനാധിപത്യം പോലും അംഗീകരിക്കാത്തവരാണവര്‍. ജനാധിപത്യം അപകടകരമാണെന്ന് ആര്‍.എസ്.എസ് താത്ത്വികാചാര്യന്‍ ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’ യില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജഭരണത്തെ അങ്ങേയറ്റം പ്രശംസിച്ചിട്ടുമുണ്ട്.
സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം നടപ്പാക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാറിന് പ്രധാന പങ്കാണുള്ളതെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയാല്‍ അഴിമതിക്ക് കാരണമാകുമെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.