തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ അന്തിമ മത്സരചിത്രം ശനിയാഴ്ച വ്യക്തമാകും. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ശനിയാഴ്ച മൂന്നിന് അവസാനിക്കുന്നതോടെ ശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. 21871 സ്ഥാനങ്ങളിലേക്ക് 60000 ലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമതര്‍ മിക്ക ജില്ലകളിലും ഇരുമുന്നണികളിലും തലവേദന സൃഷ്ടിക്കുന്നുണ്ട്. 20ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനകം മത്സരമില്ലാതെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയില്‍ സി.പി.എമ്മിന് വിജയം നേടാനായി. 2010 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി മിക്ക ജില്ലകളിലും സ്ഥാനാര്‍ഥികള്‍ കുറവാണ്. ആകെ സമര്‍പ്പിക്കപ്പെട്ട പത്രികകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 20000ഓളം എണ്ണത്തിന്‍െറ കുറവുണ്ട്. അതിനാല്‍ പിന്‍വലിക്കലിനുശേഷമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം കുറയും. മുസ്ലിം ലീഗും കോണ്‍ഗ്രസും മലപ്പുറത്തും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കോട്ടയം-ഇടുക്കി ജില്ലകളിലും ചില തദ്ദേശ സ്ഥാപനങ്ങളില്‍ സൗഹൃദ മത്സരം നടത്തുന്നു. മറ്റ് ജില്ലകളില്‍ മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കിലും വിമത ഭീഷണി ഒഴിവായിട്ടില്ല. ഇടതുമുന്നണിയിലും ചില വാര്‍ഡുകളില്‍ വിമതരുണ്ട്. ഇവ പരിഹരിക്കാനുള്ള നീക്കം അവസാന നിമിഷവും ഇരുമുന്നണികളും തുടരുകയാണ്.
ന്യായാധിപ നിയമന കമീഷന്‍ അസാധു: സുപ്രീംകോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.