പന്തളം: പട്ടയമില്ലാത്ത ഭൂമിയില്‍ കുടിവെള്ളമോ കക്കൂസ് സൗകര്യമോ ഇല്ലാതെ തളര്‍ന്ന വൃദ്ധയും ഭര്‍ത്താവും. കുഴികുത്തി അതില്‍ പ്രാഥമിക കൃത്യം നിര്‍വഹിക്കേണ്ട ഗതികേടിലാണ് പന്തളം കുരമ്പാല വടക്ക് കൊല്ലാതലക്കല്‍ കണ്ഠനും ഭാര്യ ഭാരതിയും. 15 വര്‍ഷമായി തളര്‍ന്ന് ഏതാണ്ട് കിടപ്പിലാണ് ഭാരതി. മുമ്പ് കൃഷിപ്പണിയായിരുന്നു. കാല്‍മുട്ടില്‍ അസ്ഥി സംബന്ധമായ രോഗം ബാധിച്ചാണ് തളര്‍ന്നത്.
എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ കഴിയില്ല. നിരങ്ങിനീങ്ങിയാണ് ജീവിക്കുന്നത്. 10 സെന്‍റ് കുടികിടപ്പവകാശം ലഭിച്ച സ്ഥലത്ത് കുടില്‍കെട്ടിയാണ് താമസം. പലരുടെയും വാതിലുകള്‍ കണ്ഠനും ഭാരതിയും മുട്ടിയെങ്കിലും നാളിതുവരെ പട്ടയം ലഭിച്ചില്ല. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ഇവിടേക്ക് എത്തും. എന്നാല്‍, ഒരു കക്കൂസിനുള്ള സഹായംപോലും ആരും ചെയ്ത് കൊടുത്തില്ല.
കിലോമീറ്ററുകള്‍ താണ്ടി ജനപ്രതിനിധിയുടെ വീട്ടില്‍ വരെ വൃദ്ധ ദമ്പതികള്‍ പലതവണ കയറിയിറങ്ങിയെങ്കിലും നിരാശ മാത്രമാണ് ഫലം. റോഡില്‍നിന്ന് 500 മീറ്ററോളം നടന്ന് വേണം കുടിലിലത്തൊന്‍. എടുത്തുകൊണ്ട് പോകേണ്ടതിനാല്‍ ഭാരതിക്ക് ഇപ്പോള്‍ ചികിത്സയും നടത്തുന്നില്ല. കൂലിപ്പണിചെയ്ത് കുടുംബം പുലര്‍ത്തുന്ന കണ്ഠന് അതിന് നിര്‍വാഹമില്ല.
പഞ്ചായത്തിന്‍െറ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിന്‍െറ സേവനമോ വാര്‍ഡുതല ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനമോ ഇവര്‍ക്ക് ലഭിക്കുന്നില്ളെന്ന് ഭാരതി പറയുന്നു. റേഷന്‍കാര്‍ഡ് ഉണ്ടെങ്കിലും പട്ടയം ലഭിക്കാത്തതിനാല്‍ മറ്റ് സഹായങ്ങള്‍ നല്‍കാന്‍ കഴിയില്ളെന്ന നിലപാടിലാണ് അധികൃതര്‍. ഒരു കക്കൂസ് നിര്‍മിക്കാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല. കുടിവെള്ളത്തിനും അയല്‍വീടുകളെ സമീപിക്കണം. പട്ടയം ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷനും ഇല്ല. തെരഞ്ഞെടുപ്പായതോടെ നാല് പാര്‍ട്ടിക്കാര്‍ വോട്ട് ചോദിച്ചത്തെി. ആരുടെയെങ്കിലും സഹായം പ്രതീക്ഷിക്കുകയാണ് ഭാരതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.