യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന്‌ യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ളെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സ്ക്രീനിങ് കമ്മിറ്റിയിലും യുവനേതാക്കള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നില്ളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം.സുധീരനോട് പരാതിപ്പെട്ടു. ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റുകള്‍ വീതം വെക്കുന്നതിനിടയില്‍ യുവാക്കളെ തഴയുകയാണെന്ന് ഡീന്‍ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതി ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.