തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരിക്കും നിസാമിന് വേണ്ടി ഹാജരാകുക.
സംസ്ഥാന സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍ ഹാജരാകും. നിസാമിന്‍്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
കഴിഞ്ഞ ജനുവരി 29നു പുലര്‍ച്ചെയാണു പുഴക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നുതന്നെ പൊലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാമിനെ കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.