എന്‍.എഫ്.ഡി.സി അദ്ധ്യക്ഷസ്ഥാനം: ബി.ജെ.പിക്ക് എതിര്‍പ്പില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ദേശീയ ഫിലിം വികസന കോര്‍പറേഷന്‍ (എന്‍.എഫ്.ഡി.സി) ചെയര്‍മാന്‍ സ്ഥാനം തനിക്ക് ലഭിക്കുന്നതില്‍ ബി.ജെ.പിക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടന്‍ സുരേഷ് ഗോപി.  ബി.ജെ.പി സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇതിന് വിരുദ്ധമായ വാര്‍ത്തകള്‍ വാസ്തവമല്ളെ ന്നും അദ്ദേഹം പറഞ്ഞു.

എന്‍.എഫ്.ഡി.സി സ്ഥാനത്തേക്ക് സുരേഷ്ഗോപിയെ നിയമിച്ചേക്കുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, നിയമനം സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം പറയുന്നത്. നിയമനം നടന്നാല്‍ സഹമന്ത്രി പദവിക്കു തുല്യമായ ഈ ചുമതലയിലെത്തുന്ന ആദ്യ മലയാളിയാവും സുരേഷ് ഗോപി. വിദേശ ചിത്രങ്ങള്‍ രാജ്യത്ത് എത്തിക്കുന്നതും ഇന്ത്യന്‍ ചിത്രങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതും എന്‍.എഫ്.ഡി.സി മുഖേനയാണ്.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.