തിരുവനന്തപുരം: ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ വര്‍ഗീയതയും ജാതീയതയും വളര്‍ത്താനാണു ബി.ജെ.പിയുടെ നീക്കം. വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം നടപ്പാകില്ല. അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ആര്‍.എസ്.എസും സംഘ്പരിവാര്‍ സംഘടനകളും എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കേരളത്തില്‍ ക്ളച്ച് പിടിച്ചിട്ടില്ല. അതിനാല്‍ ബി.ജെ.പിയുടെ മൂന്നാം മുന്നണി നീക്കവും ക്ളച്ച് പിടിക്കില്ളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മൂന്നാറില്‍ ജനജീവിതം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരത്തിന് പരിധിയുണ്ട്. സമരം അതിരുവിട്ടാല്‍ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ളെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.