ബി.ജെ.പിയും എസ്.എന്‍.ഡി.പിയുമായി ഇഴയടുപ്പമുണ്ടെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയും എസ്.എന്‍.ഡി.പിയും തമ്മില്‍ ഇഴയടുപ്പം ഉള്ളതയായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് വി. മുരളീധരന്‍. ലീഗ്,കോണ്‍ഗ്രസ്, സി.പി.എം അച്ചുതണ്ടിനെതിരെ ജനങ്ങള്‍ ഒന്നിക്കുന്നുവെന്നും ബി.ജെ.പിയുടെ ഐക്യനിര കെട്ടിപ്പടുക്കല്‍ വരുംദിവസങ്ങളില്‍ ശക്തിപ്പെടുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയും എസ്.എന്‍.ഡി.പിയും തമ്മിലുള്ള ഇഴയടുപ്പം ഏതെങ്കിലും ഒരു ഐക്യം എന്നതിനപ്പുറത്ത് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരായ പ്രതിഷേധം ആണെന്നും മുരളീധരന്‍ പറഞ്ഞു. ഏതു തരത്തിലുള്ള സഖ്യമാണ് എസ്.എന്‍.ഡി.പിയുമായി രൂപപ്പെടുത്തുകയെന്ന് ഇപ്പോള്‍ പറയാനാവില്ല. എസ്.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ സ്ഥാനാര്‍ഥികളെ എവിടെയൊക്കെ നിര്‍ത്തും എന്നതിന്‍്റെയെല്ലാം അടിസ്ഥാനത്തില്‍ ആയിരിക്കും തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍. എസ്.എന്‍.ഡി.പിയുമായി സഖ്യ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് ബി.ജെ.പിയുടെ സംസ്ഥാന ഘടകം ആണെന്നും മുരളീധരന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.