കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് ഇപ്പോള്‍ അറിയപ്പെടുന്നത് കലക്ടര്‍ ബ്രോ എന്നാണ്. കാര്യമെന്താണെന്നല്ളേ? ഫേസ്ബുക്കിലൂടെ യുവതലമുറയെ അടക്കം കൈയ്യിലെടുത്താണ് ഇദ്ദേഹത്തിന്‍റെ ജനസേവനം. ഏറ്റവും ഒടുവില്‍ പാഴ്വസ്തുക്കള്‍ ചിതറിപ്പരന്നു കിടക്കുന്ന കോഴിക്കോട് ബീച്ച് വൃത്തിയാക്കാന്‍ കലക്ടര്‍ക്കൊപ്പം ഇറങ്ങിയിരിക്കുകയാണ് നാട്ടുകാര്‍. ഇക്കാലമത്രയും വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാന്‍ ബീച്ചില്‍ കറങ്ങിനടന്നിട്ടും കണ്‍മുന്നിലെ പ്ളാസ്റ്റിക് ബോട്ടിലുകള്‍ക്കും കവറുകള്‍ക്കും നേരെ ഒന്ന് നോക്കുകപോലും ചെയ്യാത്തവര്‍ കലക്ടറുടെ വാക്കു കേട്ട് കടപ്പുറം വൃത്തിയാക്കാനിറങ്ങി എന്നതാണ് പുതിയ വിശേഷം.
ഗാന്ധിജയന്തി ദിനത്തില്‍ ബീച്ച് ശുചീകരണത്തിന് എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കലക്ടര്‍ തന്‍റെ ഫേസ്ബുക്ക് വാളില്‍ ഇട്ടത്. ഏഴായിരത്തോളം ലൈക്കും 1500റോളം ഷെയറുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കലകട്റുടെ എഫ്.ബി വാളില്‍ ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനു തഴെ രസകരമായ കമന്‍റുകളും ഉണ്ടായിരുന്നു. ‘വരണമെന്നുണ്ട്, പക്ഷെ അന്ന് കെ.എസ്.ഇ.ബിക്കാര്‍ റീഡിംഗ് എടുക്കാന്‍ വരുമോന്നൊരു പേടി’ എന്ന് ഒരാള്‍ കമന്‍റിട്ടപ്പോള്‍ ‘വന്നില്ളെങ്കില്‍ ഞാന്‍ ഫ്യൂസൂരിക്കുമെന്നായിരുന്നു’ കലക്ടറുടെ മറുകമന്‍റ്.
‘ക്ളീനിംഗ് തുടങ്ങി. ബീച്ചിലുള്ള ബ്രോസിന്‍റെ ശ്രദ്ധക്ക്: ബ്രേക്കെടുക്കുമ്പോ ഫോട്ടോ അപ്ഡേറ്റ് ഇടാവുന്നതാണ്’ എന്ന് സ്മൈലിയോടുകൂടിയ പുതിയ പോസ്റ്റും ഹിറ്റായി. ശുചീകരണ യജ്ഞത്തില്‍ രണ്‍ജി പണിക്കരും ബാല നടി എസ്തറും എത്തിയെന്ന ഫോട്ടോ സഹിതമുള്ള പോസ്റ്റും ഏറ്റവും ഒടുവില്‍ കലക്ടര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട് കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ട്. ഇത്രയധികം ആളുകൾ വന്നിരിക്കുന്ന ഒരു പൊതു...
Posted by Collector, Kozhikode on Tuesday, September 29, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.