മുഖ്യമന്ത്രിയെങ്കിലുമാക്കാമെങ്കില്‍ മുസ്ലിം ലീഗിലേക്ക് വരാം –ശ്രീനിവാസന്‍


കോഴിക്കോട്: മുഖ്യമന്ത്രിയെങ്കിലുമാക്കാമെങ്കില്‍ മുസ്ലിം ലീഗിലേക്ക് വരാമെന്ന് നടന്‍ ശ്രീനിവാസന്‍. പി.ടി. മുഹമ്മദ് സാദിഖ് രചിച്ച കൃഷി നന്മകളുടെ കാവല്‍ക്കാര്‍ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു, തൃപ്പൂണിത്തുറയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാവും എന്ന് ഒരു പത്രവാര്‍ത്ത കണ്ടു. അപ്പോള്‍ മാത്രമാണ് കാര്യം അറിയുന്നത്. സ്വതന്ത്രസ്ഥാനാര്‍ഥിയാവുക എന്നതിനര്‍ഥം സ്വാതന്ത്ര്യം ഇല്ലാതാവുകയാണ്. മുസ്ലിം ലീഗിലേക്ക് വരുന്നോ എന്ന്  ഈ ചടങ്ങിന്‍െറ അധ്യക്ഷന്‍ ഡോ.എം.കെ. മുനീര്‍ ചോദിച്ചു. മുഖ്യമന്ത്രിയാക്കാമോ എന്ന് ഉടനെ പറയണ്ട, എല്ലാവരുമായി ആലോചിച്ചുപറഞ്ഞാല്‍ മതി. തിരക്കില്ല.
ആളുകള്‍ ആഹാരത്തിന്‍െറ ഗുണമേന്മ പരിശോധിക്കാതെ രുചിയുടെ പിന്നാലെപോവുകയാണ്. ഷൂവും ഷര്‍ട്ടും വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുന്ന മലയാളി പൊടിപടലം നിറഞ്ഞ ആഹാരം തട്ടുകടയില്‍നിന്ന് കഴിക്കും. അമേരിക്ക ഉപേക്ഷിച്ച അപകടകരമായ ഭക്ഷണസാധനങ്ങള്‍ എറണാകുളത്തും മറ്റും ഇപ്പോള്‍ വില്‍പനക്കത്തെുന്നു. അമേരിക്ക ഇന്ത്യയെ സൗജന്യമായി തീറ്റിച്ച ആഹാരം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ മനസ്സിലാക്കിയായിരുന്നു മുന്‍ പ്രധാന മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി അത് വേണ്ടെന്നുവെച്ചത്.
ബി.പി. മൊയ്തീന്‍ സേവാമന്ദിരം നിര്‍മാണത്തെ ചുവപ്പുനാടകളില്‍നിന്ന് ഒഴിവാക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു. കാഞ്ചനമാല പുസ്തകം ഏറ്റുവാങ്ങി. എം.കെ. അബ്ദുല്‍ ഹഖീം പുസ്തകം പരിചയപ്പെടുത്തി. അന്നമ്മ ദേവസ്യ പ്രസംഗിച്ചു. അര്‍ഷദ് ബത്തേരി സ്വാഗതം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.