നൗഷാദിന്‍െറ കുടുംബത്തിന് ചിറ്റിലപ്പിള്ളിയുടെ അഞ്ചുലക്ഷം

കൊച്ചി: കോഴിക്കോട് നഗരത്തില്‍ കാന നന്നാക്കുന്നതിനിടെ അപകടത്തില്‍പെട്ട ആന്ധ്ര സ്വദേശികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്‍െറ കുടുംബത്തിന് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ജീവന്‍ പണയം വെച്ച് തൊഴിലാളികളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നൗഷാദിന്‍െറ ധീരതയും അര്‍പ്പണ മനോഭാവവും അംഗീകരിക്കാനും അവരുടെ കുടുംബത്തിന് കൈത്താങ്ങാകാനുമാണ് ധനസഹായം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ മരിച്ച ഭാസ്കര്‍, നരസിംഹ എന്നീ കരാര്‍ തൊഴിലാളികളുടെ കുടുംബത്തിന് ഓരോ ലക്ഷം രൂപ വീതം ധനസഹായം നല്‍കും.
ജനങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയും സഹജീവികളോടുള്ള അനുകമ്പയും വളര്‍ത്തിയെടുക്കാന്‍ ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ ഗുണം ചെയ്യുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. സുരക്ഷ ക്രമീകരണത്തില്‍ വന്ന വീഴ്ചക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ എല്ലാ സഹായവും തൊഴിലാളികളുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.