വാട്സ് ആപ്പിൽ അശ്ലീല ചിത്രം; സസ്പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യചെയ്തു

ബാലുശ്ശേരി/കോഴിക്കോട്: വാട്സ്ആപ്പില്‍ വന്ന അശ്ളീലചിത്രം മറ്റൊരു ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതിന്‍െറ പേരില്‍ സസ്പെന്‍ഷനിലായ നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എ.പി. ഷാജിയെ (38) ബാലുശ്ശേരിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെി. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചതായി ബന്ധുക്കള്‍ കണ്ടത്.
ഭാര്യ ജോലികഴിഞ്ഞ് വന്നപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടില്‍ തടിച്ചുകൂടി. ബാലുശ്ശേരി പൊലീസ് സ്ഥലത്തത്തെിയെങ്കിലും ഇന്‍ക്വസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. സിറ്റി പൊലീസ് കമീഷണറും കലക്ടറും വരട്ടെയെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. നാട്ടുകാരുടെ രോഷത്തിന് മുന്നില്‍ പൊലീസ് പിന്മാറി. രാത്രി പത്തുമണിയോടെ അസിസ്റ്റന്‍റ് കമീഷണര്‍ ജോസി ചെറിയാന്‍ സ്ഥലത്തത്തെിയപ്പോഴും നാട്ടുകാര്‍ തടഞ്ഞതിനാല്‍ ഷാജിയുടെ വീട്ടിലേക്ക് പ്രവേശിക്കാനായില്ല.
വെള്ളിയാഴ്ച രാവിലെ മുതല്‍ ഷാജിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. നടക്കാവ് സ്റ്റേഷനില്‍നിന്ന് പൊലീസ് സസ്പെന്‍ഷന്‍ ഓര്‍ഡറുമായി വീട്ടിലത്തെിയിരുന്നു എന്നാണ് വിവരം. ഷാജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യാനും നടപടിയാരംഭിച്ചിരുന്നു.
വ്യാഴാഴ്ചയാണ് ഷാജിയെ സിറ്റി പൊലീസ് കമീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നടക്കാവ് സ്കൂളിലെ ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്ന അശ്ളീല ഫോട്ടോ കുട്ടിയുടെ രക്ഷിതാവ് ഷാജിയുടെ വാട്സ്ആപ്പിലേക്ക് ഫോര്‍വേഡ് ചെയ്തിരുന്നു. ഇത് മറ്റൊരു ഉദ്യോഗസ്ഥന് ഫോര്‍വേഡ് ചെയ്യാന്‍ ശ്രമിക്കവെ ഒ.ആര്‍.സിയുടെ (അവര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) വാട്സ്ആപ് ഗ്രൂപ്പിലേക്ക് മാറി പോസ്റ്റ് ചെയ്യുകയായിരുന്നു.
അബദ്ധത്തില്‍ സംഭവിച്ചതാണെങ്കിലും ഒ.ആര്‍.സി വാട്സ് ആപ് ഗ്രൂപ് അഡ്മിന്‍ പരാതിയില്‍ ഉറച്ചുനിന്നതിനാല്‍ വകുപ്പുതല നടപടിയുണ്ടായി. ഒ.ആര്‍.സി ഗ്രൂപ്പിലെ ഒരുന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ നിര്‍ബന്ധമാണ് പരാതിക്ക് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. സ്പെഷല്‍ ബ്രാഞ്ച്  അസി. കമീഷണര്‍ പി.ടി. ബാലന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷമായിരുന്നു സസ്പെന്‍ഷന്‍. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കരുതുന്നു. ബാലുശ്ശേരി നിര്‍മല്ലൂര്‍ പാറമുക്കില്‍ വളങ്കത്ത് പരേതരായ പ്രഭാകരന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: മഞ്ജു (ഫാര്‍മസിസ്റ്റ് കാക്കൂര്‍ പി.എച്ച്.സി) മക്കള്‍: അഭിനവ്, അഭിഷേക് (ഇരുവരും  തൃക്കുറ്റിശ്ശേരി ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: സജിത, പ്രശാന്തന്‍ (കരിങ്കല്ലത്താണി ഹൈസ്കൂള്‍ അധ്യാപകന്‍).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.