ചുംബന സമരം ഫാഷിസ്​റ്റ് വിരുദ്ധ ചേരിയെ ദുർബലപ്പെടുത്തി –കെ.കെ. ബാബുരാജ്

കോഴിക്കോട്: ചുംബന സമരം ഉയർത്തിയ ആശയങ്ങളുടെ ഉള്ള് പൊള്ളയാണെന്ന് തെളിഞ്ഞതായി പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. ബാബുരാജ് അഭിപ്രായപ്പെട്ടു. ‘ലിബറൽ ഉട്ടോപ്യകളും കേരളീയ പൊതുമണ്ഡല രൂപവത്കരണവും’ തലക്കെട്ടിൽ എസ്.ഐ.ഒ കോഴിക്കോട് വിദ്യാർഥി ഭവനത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുംബന സമരം അപരവത്കരിച്ചത് ഫാഷിസത്തിെൻറ ഏറ്റവും വലിയ ഇരകളായ മത, ജാതി ന്യൂനപക്ഷ സമൂഹങ്ങളെയായിരുന്നു. ബഹുജനങ്ങളെ അടക്കം നിശ്ശബ്ദരാക്കിയും പ്രതിസ്ഥാനത്ത് നിർത്തിയുമുള്ള ഇത്തരം സമരങ്ങൾ ഫാഷിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തെയാണ് ഭിന്നിപ്പിക്കുന്നത്. എല്ലാത്തരം ലിബറൽ ഉട്ടോപ്യകളും ജനാധിപത്യ നിരാസത്തിലും ന്യൂനപക്ഷ ഹിംസയിലുമാണ് അവസാനിച്ചതെന്നതാണ് ചരിത്രാനുഭവമെന്നും അദ്ദേഹം പറഞ്ഞു. സിമി കോറോത്ത്, അരുൺ, പി.കെ. സാദിഖ്, ബിലാൽ, ഹാഷിർ കുന്നുമ്മൽ, അഹദ് തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശിയാസ് പെരുമാതുറ അധ്യക്ഷത വഹിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.