വനിതാസംവരണം പ്രഹസനമായി –ഷാനിമോള്‍ ഉസ്മാന്‍

കൊച്ചി: തദ്ദേശഭരണ രംഗത്ത് വനിതാസംവരണം പ്രഹസനമായെന്ന് ഷാനിമോള്‍ ഉസ്മാന്‍െറ ഫേസ്ബുക് പോസ്റ്റ്. മിടുക്കിയെന്ന് തെളിഞ്ഞാല്‍ താക്കോല്‍ സ്ഥാനത്തത്തെുന്നത് തടയാന്‍ സ്വഭാവദൂഷ്യം ആരോപിക്കാനും സീറ്റ് കൊടുത്ത് നിര്‍ത്തി തോല്‍പിക്കാനും മത്സരമാണെന്നും അവര്‍ വ്യക്തമാക്കി.
സമര്‍ഥരായ വനിതാ ഭരണാധികാരികള്‍ക്ക് കുറവില്ളെങ്കിലും അനാവശ്യ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന കേരളത്തിലെ ഏകമേഖല രാഷ്ട്രീയം മാത്രമാണ്. നട്ടെല്ല് വളക്കാതെ അഭിപ്രായം രേഖപ്പെടുത്തിയാല്‍ അവള്‍ ധിക്കാരിയായി കര്‍ട്ടന് പിന്നിലേക്ക് തള്ളപ്പെടും. ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റിവെച്ച് കുടുംബ പ്രാരാബ്ദങ്ങള്‍ക്കും സാമ്പത്തികപ്രതിസന്ധികള്‍ക്കും ഇടയിലും സ്വന്തം രാഷ്ട്രീയപ്രമാണങ്ങളെ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല അവസരം വരുമ്പോള്‍ തള്ളിമാറ്റി ആരോ പറഞ്ഞ കെട്ടിലമ്മമാരെ മിടുക്കികളാക്കുന്നു ഇവരുടെ ഗോഡ്ഫാദര്‍മാര്‍. രാഷ്ട്രീയത്തില്‍ മാത്രം എന്താണ് ഇങ്ങനെയെന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിക്കുന്നു.കുടുംബവും കുഞ്ഞുങ്ങളും ജോലിയും സമ്പാദ്യവും സുരക്ഷിതമാക്കി അധികാരത്തിലത്തെിയവര്‍ക്കും എത്താനിരിക്കുന്നവര്‍ക്കും നല്ല നമസ്കാരം പറഞ്ഞാണ് ഷാനിമോള്‍ ഉസ്മാന്‍െ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.