Posted On
date_range Updated On
date_range നേത്രാവതി എക്സ്പ്രസിന് കല്ലേറ്; അസി. ലോക്കോ പൈലറ്റിന് പരിക്ക്
കൊയിലാണ്ടി: കല്ളേറില്‍ നേത്രാവതി എക്സ്പ്രസിന്‍െറ എന്‍ജിന്‍െറ ചില്ലുകള്‍ തകര്‍ന്ന് അസി. ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഞായറാഴ്ച രാത്രി 7.30നാണ് സംഭവം. പരിക്കേറ്റ അസി. ലോക്കോ പൈലറ്റ് ജി. പ്രമോദ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സതേടി. താടിയില്‍ മുറിവുപറ്റി രക്തമൊഴുകി.
കല്ളേറില്‍ പൊട്ടിയ ഗ്ളാസ് മുഖത്തുതറിച്ചാണ് മുറിവുപറ്റിയത്. റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ അകലെയാണ് കല്ളേറുണ്ടായത്. ഇതിനാല്‍, 7.36ന് സ്റ്റേഷനിലത്തെിയ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി 8.30നാണ് യാത്രതുടര്‍ന്നത്.
പരിക്കേറ്റ പ്രമോദിനുപകരം അജയ്കുമാര്‍ എന്ന ലോക്കോ പൈലറ്റിനെ നിയോഗിച്ചാണ് യാത്രതുടര്‍ന്നത്. കൊയിലാണ്ടി എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസത്തെി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.