Posted On
date_range Updated On
date_range വിമതന്മാരുടെ പിന്തുണ: നിലപാടിൽ മാറ്റമില്ലെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: വിമതന്മാരുടെ പിന്തുണ വേണ്ടെന്ന നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ഈ നിലപാടിന്‍റെ പേരിൽ ചില തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. പാർട്ടി നിർദേശങ്ങൾ അവഗണിച്ച് ബി.ജെ.പിയുമായും സി.പി.എമ്മുമായും കൂട്ടുകൂടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കാസർകോട്, കൊണ്ടോട്ടി എന്നിവിടങ്ങളിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വി.എം സുധീരൻ പറഞ്ഞു. ഇന്ദിരാഭവനിൽ വർഗീയ വിരുദ്ധ മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.