മൂന്നാര്‍: പെമ്പിളൈ ഒരുമൈയെ തകര്‍ക്കാന്‍ ലിസി സണ്ണിയും കൂട്ടരും കച്ചകെട്ടി ഇറങ്ങിയിരിക്കുന്നുവെന്ന കടുത്ത ആരോപണവുമായി ഗോമതി രംഗത്ത്. തങ്ങളുടെ തിരോധാനത്തിന് കാരണം ലിസിയാണെന്നും ലിസി മന:പൂര്‍വം തങ്ങളെ കാണാനില്ളെന്ന ധാരണ പരത്തുകയായിരുന്നുവെന്നും ഗോമതി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗോമതിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗോമതിക്കെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. ഇതിന് ജാമ്യമെടുക്കാതിരുന്നതിനാല്‍ ലിസിയുടെ തോക്കുപാറയിലുള്ള വീട്ടിലാണ് തങ്ങളെ താമസിപ്പിച്ചത്. ഇടക്ക് തമിഴ്നാട്ടില്‍ പോയിരുന്നെങ്കിലും എം.ഐ.എ.ഡി.കെ നേതാക്കളുമായോ മറ്റു നേതാക്കളുമായോ കൂടിക്കാഴ്ച നടത്തിയിട്ടില്ല.
തമിഴ്നാട്ടിലെ പാര്‍ട്ടിയുമായി ഗോമതി രഹസ്യധാരണ ഉണ്ടാക്കിയെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. ലിസിയുടെ മനസ്സിലിരിപ്പ് എന്താണെന്ന് അറിയില്ളെന്നും തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും എന്തിനാണെന്ന് വെളിപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പൊലീസ് തങ്ങള്‍ക്കെതിരെ അനാവശ്യമായാണ് കേസെടുത്തിട്ടുള്ളത്. പെമ്പിളൈ ഒരുമൈയെ തകര്‍ക്കാന്‍ ഇതിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചിലരുണ്ടെന്നും ഒരുമൈയിലെ ഇപ്പോഴത്തെ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത് തങ്ങള്‍ അറിയാതെയാണെന്നും ഇപ്പോഴത്തെ ഭാരവാഹികളെ മാറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും ഇവര്‍ അറിയിച്ചു. മനോജ്, മണി എന്നിവര്‍ക്കൊപ്പമാണ് ഗോമതി മാധ്യമപ്രവര്‍ത്തകരെ കാണാനത്തെിയത്. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന് തൊഴിലാളികളോട് അഭിപ്രായമാരായും. അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും ഗോമതി പറഞ്ഞു.
ഗോമതി തിരിച്ചെത്തി
ഉദ്വേഗത്തിന് വിരാമമിട്ട് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ഒടുവില്‍ മൂന്നാറില്‍ തിരിച്ചത്തെി. നാലു ദിവസമായി മൂന്നാറില്‍നിന്ന് കാണാതായ ഗോമതി കഴിഞ്ഞദിവസം രാത്രി തിരിച്ചത്തെിയെങ്കിലും തിരോധാനത്തെ തുടര്‍ന്ന് ഉയര്‍ന്ന ദുരൂഹതകള്‍ക്ക് അറുതി വന്നിട്ടില്ല. ഗോമതിയോടൊപ്പം കാണാതായ ഒരുമൈ നേതാക്കളുടെ സഹായി മനോജും തിങ്കളാഴ്ച രാത്രിയോടെ മൂന്നാറില്‍ മടങ്ങിയത്തെി. നല്ലതണ്ണി ബ്ളോക്കില്‍നിന്ന് വിജയിച്ച ഗോമതി ദേവികുളത്ത് വിജയഘോഷം നടത്തുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായി രണ്ടുദിവസം കഴിഞ്ഞ് ദേവികുളത്തത്തെിയ ഗോമതിയും സംഘവും തൊഴിലാളികളുമായി ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തിരുന്നു. എന്നാല്‍, ഗോമതിയും സംഘവും ജാമ്യമെടുക്കാതെ മുങ്ങുകയായിരുന്നു. നാലു ദിവസമായി മൂന്നാറില്‍നിന്ന് അപ്രത്യക്ഷമായ ഗോമതിക്കായി പൊലീസും സ്പെഷല്‍ ബ്രാഞ്ചും ഊര്‍ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടത്തൊന്‍ കഴിഞ്ഞില്ല. എ.ഐ.എ.ഡി.എം.കെയില്‍ ചേരാന്‍ ഗോമതി തമിഴ്നാട്ടില്‍ പോയതായ അഭ്യൂഹവും ശക്തമായിരുന്നു. അത്തരമൊരു സംശയം ഉയരാനുള്ള സാഹചര്യ തെളിവുകളും ഇതിനോടകം ഉയര്‍ന്നിരുന്നു.
ദേവികുളത്ത് നടന്ന അടിപിടിയില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ഗോമതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മനോജിന്‍െറയും ഗോമതിയുടെയും തിരോധാനം. കഴിഞ്ഞദിവസം ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ലിസി സണ്ണി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും ഗോമതിയും മനോജും പങ്കെടുത്തിരുന്നില്ല. ഗോമതി എവിടെയെന്ന ചോദ്യത്തിന് അവര്‍ പാര്‍ട്ടി രൂപവത്കരിക്കാന്‍ തമിഴ്നാട്ടില്‍ പോയതായി ലിസി പറയാതെ പറയുകയുമുണ്ടായി.
പെമ്പിളൈ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതായി ഇന്‍റലിജന്‍റ്സ് റിപ്പോട്ടുകള്‍ സര്‍ക്കാറിന് ലഭിച്ചതായി അറിയുന്നു.
തോട്ടം മേഖലകളില്‍ തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ചൂണ്ടിക്കാട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇരുമുന്നണിക്കുമെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ ‘ഗ്രൗണ്ട് വര്‍ക്കു’കള്‍ ആരംഭിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.