കനത്ത മഴ: അഞ്ച് ട്രെയിന്‍ റദ്ദാക്കി

തിരുവനന്തപുരം: തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കനത്ത മഴ തുടരുന്നതിനാല്‍ ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന അഞ്ച് ട്രെയിന്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ആലപ്പുഴ സ്റ്റേഷനില്‍നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് ടാറ്റാനഗര്‍ എക്സ്പ്രസ്(13352), തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് രാവിലെ 7.15ന് പുറപ്പെടുന്ന തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് (17229), എറണാകുളം ജങ്ഷനില്‍നിന്ന് രാവിലെ 8.50ന് പുറപ്പെടുന്ന ബിലാസ്പുര്‍ എക്സ്പ്രസ് (22816), കന്യാകുമാരിയില്‍നിന്ന് രാത്രി 7.15ന് പുറപ്പെടുന്ന തിരുക്കുറള്‍ എക്സ്പ്രസ് (12641), നാഗര്‍കോവിലില്‍നിന്ന് വൈകീട്ട് 7.05ന് പുറപ്പെടുന്ന ബംഗളൂരൂ എക്സ്പ്രസ് (17236) എന്നിവയാണ് റദ്ദാക്കിയത്. തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്സ്പ്രസ്(12625), കന്യാകുമാരി - മുംബൈ സി.എസ്.ടി എക്സ്പ്രസ് (16382) എന്നിവ കൊങ്കണ്‍വഴി തിരിച്ചുവിടും.

പാളം തെറ്റല്‍: രണ്ട് ട്രെയിന്‍ റദ്ദാക്കി
തിരുവനന്തപുരം: ഞായറാഴ്ച 12ന് പുറപ്പെട്ട കൊച്ചുവേളി - ഗുവാഹതി പ്രതിവാര ട്രെയിന്‍ സൗത് സെന്‍ട്രല്‍ റെയില്‍വേയില്‍ നന്ദല്ലൂരിലും കുഡപ്പക്കും ഇടയില്‍ പാളം തെറ്റിയ സാഹചര്യത്തില്‍ രണ്ട് ട്രെയിന്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 7.15ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന ശബരി എക്സ്പ്രസ് (17229), നാഗര്‍കോവില്‍ ജങ്ഷനില്‍നിന്ന് രാവിലെ 8.10ന് പുറപ്പെടേണ്ട കാച്ചെഗുഡ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കൊച്ചുവേളി-ഗുവാഹതി എക്സ്പ്രസിന്‍െറ എസ്-ആറ്, എസ്-ഏഴ് കോച്ചുകള്‍ പാളം തെറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.