ജോർജിന്‍റെ അയോഗ്യത: വിമർശിക്കുന്നവർ നിയമം അറിയാത്തവരെന്ന് എൻ. ശക്തൻ

തിരുവനന്തപുരം: പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിനെ അയോഗ്യനാക്കിയത് സംബന്ധിച്ച് ഉയർന്ന വിമർശത്തിന് മറുപടിയുമായി സ്പീക്കർ എൻ. ശക്തൻ. വിഷയത്തിൽ വിമർശം ഉന്നയിക്കുന്നവർ നിയമം അറിയാത്തവരെന്ന് എൻ. ശക്തൻ പറഞ്ഞു.

സമാന സാഹചര്യത്തിൽ പാർലമെന്‍റിലും മറ്റ് നിയമസഭകളിലും സ്വീകരിച്ച നടപടികൾ എന്താണെന്ന് വിമർശിക്കുന്നവർ മനസിലാക്കണം. ജോർജിനെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു.

നവംബർ 13നാണ് കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് പി.സി. ജോർജിെൻറ നിയമസഭാംഗത്വം സ്പീക്കർ എൻ. ശക്തൻ റദ്ദാക്കിയത്. കേരള കോൺഗ്രസ്–മാണി ഗ്രൂപ്പിനുവേണ്ടി തോമസ് ഉണ്ണിയാടൻ എം.എൽ.എ നൽകിയ പരാതിയിലായിരുന്നു തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.