പുല്‍പള്ളി: ബാങ്ക് വായ്പ കുടിശ്ശിക തിരിച്ചടക്കാത്തതിനെതുടര്‍ന്ന് ജയിലില്‍ അടക്കപ്പെട്ട കര്‍ഷകന്‍ ജയില്‍മോചിതനായി. ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനാണ് ശനിയാഴ്ച ജയില്‍മോചിതനായത്. കഴിഞ്ഞ മാസം 30നായിരുന്നു ഇദ്ദേഹത്തെ ഇരുളം ഗ്രാമീണ്‍ ബാങ്കില്‍നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെതുടര്‍ന്ന് ജയിലിലടച്ചത്. 1999ലാണ് ഒരു ലക്ഷത്തോളം രൂപ ഗ്രാമീണ്‍ ബാങ്കില്‍നിന്ന് ഇദ്ദേഹം കാര്‍ഷികേതര വായ്പയായി എടുത്തത്. ഈ തുക അഞ്ചു ലക്ഷത്തോളമായി ഉയര്‍ന്നിരുന്നു. തുക തിരിച്ചടക്കാത്തതിനെതുടര്‍ന്ന് ബാങ്ക് കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
14 ദിവസത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ ഇദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്‍റ് ടി.ബി. സുരേഷ്, അഴീക്കോട് മുന്‍ എം.എല്‍.എ പ്രകാശന്‍ മാസ്റ്റര്‍, എഫ്.ആര്‍.എഫ് ജില്ലാ ചെയര്‍മാന്‍ ശ്രീധരന്‍ കുയിലാനി എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ചു. വൈകീട്ട് ഇരുളത്തത്തെിയ സുകുമാരനെ ഐക്യ കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.ബി. സുരേഷ്, ശ്രീധരന്‍ കുയിലാനി, പി. സുരേന്ദ്രന്‍, എ.ജെ. കുര്യന്‍, എസ്.ജി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സുകുമാരന്‍ ജയിലിലടക്കപ്പെട്ടതിനെതുടര്‍ന്ന് ഒട്ടേറെ പ്രക്ഷോഭങ്ങളാണ് ജില്ലയില്‍ നടന്നത്. ഇരുളത്തെ ഗ്രാമീണ്‍ ബാങ്ക് ദിവസങ്ങളോളം അടഞ്ഞുകിടന്നു.
ബാങ്ക് ഉപരോധിച്ച സമരക്കാരെ പല ദിവസങ്ങളിലും അറസ്റ്റ് ചെയ്തു നീക്കി. ഐക്യ കര്‍ഷക സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു ദിവസങ്ങളോളം നീണ്ടുനിന്ന സമരം. അറസ്റ്റ് സംസ്ഥാന തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ സുകുമാരനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. വിവരങ്ങള്‍ തിരക്കാനായി സുകുമാരന്‍െറ വീട്ടിലും ഒട്ടേറെ നേതാക്കളത്തെി. വീട്ടിലത്തെിയ സുകുമാരനെ ഭാര്യ സുമതിയും പെണ്‍മക്കളും പേരക്കുട്ടികളും അയല്‍വാസികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.