പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍: വിദ്യാര്‍ഥികളുടെ കത്തുകള്‍ പൊതുതാല്‍പര്യഹരജിയായി പരിഗണിക്കണം

കൊച്ചി: പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ വിദ്യാര്‍ഥികള്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അയച്ച 10,000 കത്തുകള്‍ പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദലിത്, ആദിവാസി, മത്സ്യബന്ധന സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രവര്‍ത്തിക്കുന്ന ജനമുന്നേറ്റത്തിന്‍െറ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസിന് കത്തുകളയച്ചത്. പൊതുവിദ്യാലയങ്ങള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഹൈകോടതി ഇടപെടണം. പൊതുവിദ്യാലയങ്ങളെ മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം നടത്തുന്ന പാര്‍ശ്വവത്കൃത സമൂഹത്തിന് തിരിച്ചടിയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വിദ്യാര്‍ഥികളായ അയന എസ്. ബിജു, യു.എസ്. അഹല്യ, യദുകൃഷ്ണന്‍, കെ.എസ്. വിശാല്‍, പൊന്മണി, ജനമുന്നേറ്റം കോഓഡിനേറ്റര്‍ രഘു എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.