സൗജന്യ അന്നദാനം തടയല്‍: പുന:പരിശോധനക്ക് ഹൈകോടതിയെ സമീപിക്കും

പത്തനംതിട്ട: ശബരിമലയില്‍ സൗജന്യ അന്നദാനം നടത്തുന്നതില്‍നിന്ന് സന്നദ്ധസംഘടനകളെ ഒഴിവാക്കിയത് പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.കെ. കുമാരന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച ‘ശബരിമല സുഖദര്‍ശനം’ ചര്‍ച്ച പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രസിഡന്‍റിന്‍െറയും പുതിയ അംഗത്തിന്‍െറയും കൂടി അഭിപ്രായം അറിഞ്ഞശേഷമാകും തീരുമാനം.ദേവസ്വം ബോര്‍ഡ് കൂടാതെ സര്‍ക്കാറും  ഇടപെടുമെന്ന പ്രതീക്ഷയിലാണ്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചുപോകുന്നതിലാണ് ബോര്‍ഡിന് താല്‍പര്യം. അന്നദാനം നടത്തുന്നതില്‍നിന്ന് സന്നദ്ധ സംഘടനകളെ ബോര്‍ഡ് വിലക്കിയിട്ടില്ല.
അന്നദാനം ദേവസ്വം ബോര്‍ഡ് നടത്തിയാല്‍ മതിയെന്ന കോടതി നിര്‍ദേശത്തത്തെുടര്‍ന്ന് ബോര്‍ഡ് ഇതിനായി സബ് കമ്മിറ്റിക്ക് രൂപം നല്‍കി. സന്നദ്ധ സംഘടനകള്‍ അന്നദാനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം ദേവസ്വം ബോര്‍ഡ് നടത്തും. പമ്പയില്‍ ഉള്‍പ്പെടെ അന്നദാന മണ്ഡപങ്ങളുടെ വിപുലീകരണവും നടക്കുന്നു. ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാരാണ്  ദേവസ്വം ബോര്‍ഡിന്‍െറ അന്നദാനജോലികള്‍ ചെയ്യുന്നത്. കോടതി നിര്‍ദേശം വന്നതോടെ ഇതിനായി കൂടുതല്‍ ജീവനക്കാരെ ഇനിയും കണ്ടത്തെണം. അരവണ നിര്‍മാണം ഒക്ടോബര്‍ 13നാണ് ആരംഭിച്ചത്. ഇതുവരെ 35 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമുണ്ട്. അപ്പം രണ്ടുലക്ഷം പാക്കറ്റുണ്ട്. അപ്പവും അരവണയും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ശബരിമലയിലെ എല്ലാ ഒരുക്കവും പൂര്‍ത്തിയായി. പന്തളം വലിയകോയിക്കല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് 5.50 കോടിയുടെ വികസനപദ്ധതിക്ക് രൂപംനല്‍കി. അണ്ടര്‍ ഗ്രൗണ്ട് വാഹന പാര്‍ക്കിങ് ലക്ഷ്യമിടുന്നു. വലിയ ഓഡിറ്റോറിയവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.