ഹൃദയം പറന്നു, സംസ്ഥാനത്ത് വീണ്ടും അപൂര്‍വ ശസ്ത്രക്രിയ

കൊച്ചി: വിമാനമാര്‍ഗം ഹൃദയം ലക്ഷ്യസ്ഥാനത്തത്തെിച്ച് സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോസഫ് ചെറിയാന്‍െറ (52) ഹൃദയമാണ് ശനിയാഴ്ച വിമാന മാര്‍ഗം കോഴിക്കോട് എത്തിച്ച് മറ്റൊരാളില്‍ മിടിച്ച് തുടങ്ങിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സ്പെഷല്‍ ചാര്‍ട്ടഡ് ഫൈ്ളറ്റില്‍ കോഴിക്കോട് എത്തിച്ച ജോസഫിന്‍െറ ഹൃദയം മെട്രോ ഇന്‍റര്‍നാഷനല്‍ കാര്‍ഡിയാക് സെന്‍ററില്‍ ചികിത്സയിലായിരുന്ന 53കാരിക്കാണ് പുതുജീവനേകിയത്.
ഹൃദയം കൂടാതെ വൃക്കകളും കരളും ദാനം നല്‍കാന്‍ സന്‍മനസ്സ് കാട്ടിയ ജോസഫിന്‍െറ കുടുംബം കോട്ടയത്തും കൊച്ചിയിലുമായി മറ്റ് മൂന്നുപേര്‍ക്ക് കൂടി ജീവന്‍െറ തുടിപ്പ് പകര്‍ന്നു.
തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോസഫിന് വെള്ളിയാഴ്ച വൈകിട്ട് 7.30ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിന്‍െറ ഭാര്യ ലിസമ്മ, മക്കള്‍ അല്‍ബിന്‍, സ്റ്റെഫിന്‍ എന്നിവര്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചു. ജില്ലാ കലക്ടര്‍ പൊലീസ് വകുപ്പ് എന്നിവരുടെ സഹായത്തോടെ അവയവങ്ങള്‍ യഥാസ്ഥാനത്തത്തെിക്കാന്‍ നടപടികള്‍ ആശുപത്രി അധികൃതര്‍ തന്നെ കൈക്കൊള്ളുകയായിരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ മെഡിക്കല്‍ സംഘം ശനിയാഴ്ച രാവിലെ 10.30നായിരുന്നു ഹൃദയവുമായി വിമാനത്തില്‍ പുറപ്പെട്ടത്.
ഇതേ മാതൃകയില്‍തന്നെ റോഡ് മാര്‍ഗം ജോസഫിന്‍െറ വൃക്കകളില്‍ ഒന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ തന്നെ രണ്ട് രോഗികള്‍ക്കും ജോസഫിന്‍െറ രണ്ടാമത്തെ വൃക്കയും കരളും പുതുജീവിതം നല്‍കി. ഇവരുടെ അവയവമാറ്റ ശസ്ത്രക്രിയകളും ശനിയാഴ്ചതന്നെ ആരംഭിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.