തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ബാര്‍കോഴ: ആര്‍.എസ്.പി

തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ കേസാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തോല്‍വിക്ക് കാരണമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് മാണി എന്തൊക്കെ പറഞ്ഞാലും ജനത്തിന് ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്. ഉചിതമായ തീരുമാനം മാണി എടുക്കേണ്ടതായിരുന്നു- അസീസ് വ്യക്തമാക്കി.

കേരളമെന്നാല്‍ പാല മാത്രമല്ല. തെറ്റ് ചെയ്തില്ലെങ്കില്‍ മാണിക്ക് തിരിച്ചുവരാന്‍ അവസരമുണ്ട്. മുന്നണി മര്യാദവെച്ചാണ് ഇത്രയും നാള്‍ തങ്ങള്‍ മിണ്ടാതിരുന്നത്. ഇങ്ങനെ പോയാല്‍ എല്ലാവരും മുങ്ങുമെന്നും എ.എ അസീസ് ചൂണ്ടിക്കാട്ടി.

അതേസമയം, അസീസിനെതിരെ കേരളാ കോണ്‍ഗ്രസ് രംഗത്തെത്തി. മുന്നണിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറയുന്നത് അപക്വമാണെന്ന് ജനറല്‍ സെക്രട്ടറി ആന്‍റണി രാജു പറഞ്ഞു. ബാര്‍കോഴ കേസില്‍ യു.ഡി.എഫിലെ ഒരു കക്ഷി മാണിക്കെതിരെ പരസ്യനിലപാട് എടുക്കുന്നത് ഇതാദ്യമായാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.