ഇടതുപക്ഷം സാമൂഹിക ധ്രുവീകരണത്തിനു ശ്രമിച്ചു -എം.കെ. മുനീര്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സാമൂഹിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. ന്യൂനപക്ഷങ്ങളെ അവഗണിച്ചെന്ന കാര്‍ഡിറക്കിയായിരുന്നു ഇടതുപക്ഷത്തിന്‍െറ  പ്രചാരണം. ഇടതു തരംഗമൊന്നുമുണ്ടായില്ല.  കണ്ണൂര്‍ ജില്ലയിലെ ഇടതു കോട്ടകളില്‍ പോലും വിള്ളല്‍ വീണു. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. പ്രാദേശിക വിഷയങ്ങളാണ് കൂടുതലായും ചര്‍ച്ചയായത്. ബി.ജെ.പിക്കുണ്ടായ നേരിയ മുന്നേറ്റം സ്വാഭാവികമായ വളര്‍ച്ച മാത്രമാണ്. യു.ഡി.എഫിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പലയിടങ്ങളിലും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഫലം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.