കൊച്ചിയില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മുന്‍തൂക്കം

കൊച്ചി: കൊച്ചിയില്‍ നഗരസഭകളില്‍ യു.ഡി.എഫിന് മുന്‍ തൂക്കം. കൊച്ചി കോര്‍പറേഷന്‍ ഉള്‍പ്പെപടെയുള്ള 14 നഗരസഭകളില്‍ ആറെണ്ണം യു.ഡി.എഫിന് തനിച്ച് ഭരിക്കാനാവൂം. യു.ഡി.എഫ് വിമതരുടെ സഹായത്തോടെ മൂന്ന് നഗരസഭകളും ഭരിക്കാന്‍ കഴിയും. അഞ്ച് നഗരസഭകളില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷ ലഭിച്ചു.
കൊച്ചി കോര്‍പറേഷന്‍, പറവൂര്‍, കോതമംഗലം, ആലുവ, പിറവം, കളമശേരി നഗരസഭകളാണ് യു.ഡി.എഫിന് തനിച്ച് ഭരിക്കാനാവുക. മരട്, കൂത്താട്ടുകുളം, തൃക്കാക്കര നഗരസഭകളില്‍ യു.ഡി.എഫിന് വിമതരുടെ സഹായം വേണ്ടിവരും. മുവാറ്റുപുഴ, അങ്കമാലി, തൃപ്പൂണിത്തുറ, ഏലൂര്‍, പെരുമ്പാവൂര്‍ നഗരസഭകളിലാണ് ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയത്.
കൊച്ചിയില്‍ തോറ്റ പ്രമുഖര്‍: ഇ.കെ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ (എല്‍.ഡി.എഫ്)് എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ് (യു.ഡി.എഫ്), മുന്‍ മന്ത്രി എ.എല്‍ ജേക്കബിന്‍െറ മകന്‍ ലിനോ ജേക്കബ് (യു.ഡി.എഫ്), മുന്‍ മേയര്‍ കെ.ജെ സോഹന്‍ (ജെ.ഡി.യു-യു.ഡി.എഫ്).

കൊച്ചി കോര്‍പറേഷന്‍ കക്ഷിനില: മൊത്തം സീറ്റ് 74.
യു.ഡി.എഫ് 38, എല്‍.ഡി.എഫ് 30, ബി.ജെ.പി 2, എല്‍.ഡി.എഫ് റിബല്‍ 2, സ്വതന്ത്രന്‍ 1

മരട് നഗരസഭ: മൊത്തം സീറ്റ് 33.
എല്‍.ഡി.എഫ് 15, യു.ഡി.എഫ് 15. സ്വത 1, യു.ഡി.എഫ് റിബല്‍ 2

മുവാറ്റുപുഴ നഗരസഭ: മൊത്തം 28.
എല്‍.ഡി.എഫ് 15. യു.ഡി.എഫ് 10, ബി.ജെ.പി 2. സ്വതന്ത്രന്‍ 1

അങ്കമാലി നഗരസഭ:  മൊത്തം സീറ്റ് 30.
എല്‍.ഡി.എഫ് 19. യു.ഡി.എഫ് 9,  സ്വതന്ത്രന്‍ 1, യു.ഡി.എഫ് വിമതന്‍ 1

കോതമംഗലം: മൊത്തം സീറ്റ് 31.
 യു.ഡി.എഫ് 20, എല്‍.ഡി.എഫ് 10, യു.ഡി.എഫ് വിമതന്‍ 1

പറവൂര്‍ മൊത്തം സീറ്റ് 29.
യു.ഡി.എഫ് 15, എല്‍.ഡി.എഫ് 13, ബി.ജെ.പി 1

ആലുവ നഗരസഭ: മൊത്തം സീറ്റ്: 26.
യു.ഡി.എഫ് 14, എല്‍.ഡി.എഫ് 9, ബി.ജെ.പി 1, യു.ഡി.എഫ് വിമതര്‍:2

പിറവം: മൊത്തം സീറ്റ് 27
യു.ഡി.എഫ് 20, എല്‍.ഡി.എഫ് 5, ബി.ജെ.പി 1, സ്വതന്ത്രന്‍ 1

തൃക്കാക്കര നഗരസഭ: മൊത്തം സീറ്റ് 43.
യു.ഡി.എഫ് 21, എല്‍.ഡി.എഫ് 20, യു.ഡി.എഫ് വിമതന്‍ 1, എല്‍.ഡി.എഫ് വിമതന്‍ 1

കളമശേരി നഗരസഭ: മൊത്തം സീറ്റ് 42.
യു.ഡി.എഫ് 23, എല്‍.ഡി.എഫ് 15, യു.ഡി.എഫ് വിമതന്‍ 2, എല്‍.ഡി.എഫ് വിമതന്‍ 1, സ്വതന്ത്രന്‍ 1.

ഏലൂര്‍ നഗരസഭ: മൊത്തം 31.
എല്‍.ഡി.എഫ് 18, യു.ഡി.എഫ് 10, ബി.ജെ.പി 2, യു.ഡി.എഫ് വിമതന്‍ 1.

കൂത്താട്ടുകുളം നഗരസഭ: മൊത്തം സീറ്റ്: 25.
യു.ഡി.എഫ് 12, എല്‍.ഡി.എഫ് 11, യു.ഡി.എഫ് വിമതര്‍ 2.


തൃപ്പൂണിത്തുറ നഗരസഭ: മൊത്തം സീറ്റ് 49.
എല്‍.ഡി.എഫ് 25. ബി.ജെ.പി 13, യു.ഡി.എഫ് 11

പെരുമ്പാവൂര്‍: മൊത്തം സീറ്റ് 27.
എല്‍.ഡി.എഫ് 13, യു.ഡി.എഫ് 8, ബി.ജെ.പി 3, പി.ഡി.പി 1, സ്വതന്ത്രന്‍ 1, യു.ഡി.എഫ് വിമതന്‍ 1

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.