തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റേ കരണത്തും ഇതേപോലെ അടി നല്‍കണമെന്നാണ് എനിക്കാവശ്യപ്പെടാനുള്ളത്. യു.ഡി.എഫിന്‍െറ വൃത്തികെട്ട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിത്. ബി.ജെ.പി - എസ്.എന്‍.ഡി.പി സഖ്യം എന്തോ കാട്ടിക്കൂട്ടുമെന്ന പ്രചാരണം നടത്തിയിട്ടും ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. ബി.ജെ.പി - വെള്ളാപ്പള്ളി കൂട്ടുകെട്ട് യഥാര്‍ഥ ശ്രീനാരായണീയര്‍ തള്ളിക്കളഞ്ഞു. അഴിമതി വീരനായ മണിക്കേറ്റ തിരിച്ചടിയാണിതെന്നും വി.എസ് പറഞ്ഞു. യു.ഡി.എഫില്‍ സ്വാധീനമുള്ള മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ തിളക്കമാര്‍ന്ന വിജയം നേടാനായി.
കൊല്ലം ജില്ലയില്‍ ആര്‍.എസ്.പിക്കും വയനാട്ടില്‍ ജനതാദളിനും ഉണ്ടായ തിരിച്ചടി അവര്‍ രാഷ്ട്രീയ നിലപാട് തിരുത്തുന്നതിന് പ്രചോദനമാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.