പൊലീസ് അക്കാദമിയില്‍ ബീഫിന് അപ്രഖ്യാപിത വിലക്കെന്ന് എം.ബി. രാജേഷ്

തൃശൂര്‍: രാമവര്‍മപുരം പൊലീസ് അക്കാദമി കാന്‍റീനുകളില്‍ ബീഫിന് അപ്രഖ്യാപിത വിലക്കെന്ന ആരോപണവുമായി എം.ബി. രാജേഷ് എം.പി. ഉന്നത ഉദ്യോഗസ്ഥരുടേതുള്‍പ്പെടെ  അക്കാദമിയിലെ മുഴുവന്‍ കാന്‍റീനുകളിലും ഒന്നരവര്‍ഷമായി ബീഫിന് വിലക്കുണ്ടെന്നാണ് ഫേസ്ബുക് പോസ്റ്റില്‍ എം.പി ആരോപിച്ചിരിക്കുന്നത്.  
ആര്‍.എസ്.എസിന്‍െറ ബീഫ് വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടതിനത്തെുടര്‍ന്നായിരുന്നത്രേ തീരുമാനം. അക്കാദമിയിലെ പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്, സംഘ്പരിവാര്‍ അജണ്ടക്കുമുന്നില്‍ തലകുനിക്കുന്നതിന്‍െറ മറ്റൊരു ഉദാഹരണമാണിതെന്നും ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണെന്നും പോസ്റ്റില്‍ രാജേഷ് പറയുന്നു.
എന്നാല്‍, ബീഫ് ഒഴിവാക്കാന്‍ ഒൗദ്യോഗിക നിര്‍ദേശമൊന്നും നല്‍കിയിട്ടില്ളെന്നും മെസ് കമ്മിറ്റികളാണ് മെനു തീരുമാനിക്കുന്നതെന്നും അക്കാദമി അഡ്മിനിസ്ട്രേഷന്‍ എസ്.പി എ. കെ. ജമാലുദ്ദീന്‍ പറഞ്ഞു. ബീഫ് ഒഴിവാക്കാന്‍ ഒൗദ്യോഗിക നിര്‍ദേശം നല്‍കിയിട്ടില്ളെന്നാണ് അക്കാദമി ഉദ്യോഗസ്ഥരുടെ വിശദീകരണം. എട്ട് കാന്‍റീനുകളാണ് അക്കാദമിയിലുള്ളത്.
ഒരോ കാന്‍റീനിന്‍െറയും കമ്മിറ്റികള്‍ക്കാണ് മെനു നിശ്ചയിക്കാനുള്ള ചുമതല. ആഴ്ചയില്‍ രണ്ട് ദിവസം ചിക്കനും രണ്ട് ദിവസം ബീഫും നേരത്തെ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഐ.ജി സുരേഷ് രാജ് പുരോഹിത് അക്കാദമിയുടെ ചുമതലയേറ്റ ശേഷം മാംസാഹാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനം. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടത്തെഭക്ഷണ മെനുവില്‍ നിന്നും ബീഫ് ...

Posted by M.B. Rajesh on Monday, November 2, 2015
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.