സുകേശന്‍െറ നിഷ്പക്ഷത സംശയകരം –തോമസ് ഉണ്ണിയാടന്‍

ആലപ്പുഴ: വിജിലന്‍സ് എസ്.പി സുകേശന്‍െറ നിഷ്പക്ഷത സംശയകരമാണെന്നും  ബാര്‍കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകില്ളെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ആലപ്പുഴ പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്‍. ചക്കിട്ടപ്പാറ ഖനനവുമായി ബന്ധപ്പെട്ട  കേസ് അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടിയ സുകേശന്‍െറ ഇരട്ടത്താപ്പാണ്  വെളിവായിരിക്കുന്നത്.  കേസില്‍ എളമരം കരീമിനെതിരെ ഡ്രൈവറുടെ മൊഴി കണക്കിലെടുക്കാതെ കേസ് അവസാനിപ്പിക്കാന്‍ തിടുക്കം കാട്ടിയ സുകേശന്‍ ബാര്‍കോഴ കേസില്‍ ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വസനീയമാണെന്ന നിലപാടാണ് സ്വീകരിച്ചത്. ഇദ്ദേഹത്തിന്‍െറ ഭാഗത്തുനിന്ന്  നിഷ്പക്ഷമായ അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ളെന്നും ഉണ്ണിയാടന്‍ പറഞ്ഞു.  
പി.സി. ജോര്‍ജ് രാജിവെച്ചാലും അയോഗ്യനാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കക്ഷിചേരും.വിഷയം കേന്ദ്രമന്ത്രി മേനക ഗാന്ധിയുമായി ചര്‍ച്ച ചെയ്യുമെന്നും ഇതിനായി സന്ദര്‍ശനാനുമതി നേടിയിട്ടുണ്ടെന്നും ഉണ്ണിയാടന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.