തിരുവനന്തപുരം: കയര്‍ഫെഡ് അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മകനും കയര്‍ഫെഡ് മുന്‍ എം.ഡിയുമായ വി.എ. അരുണ്‍കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍നടപടികളെന്ന് തിരുവനന്തപുരം സ്പെഷല്‍ സെല്‍ എസ്.പി ശശീന്ദ്രന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അരുണ്‍കുമാറിനെതിരെ കേസെടുക്കാന്‍ തക്ക തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഗോഡൗണ്‍ നിര്‍മാണത്തിന്‍െറ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് വിജിലന്‍സ് സംഘം.
എന്നാല്‍, സാക്ഷിമൊഴികള്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം പറയുന്നു.
എന്നാല്‍, അന്തിമതീരുമാനം എടുക്കുന്നതിന് മുമ്പ് നിയമോപദേശം തേടണമെന്നാണ് ശശീന്ദ്രന്‍ നിര്‍ദേശിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ പുരോഗമിക്കുന്നത്.1999- 2001 കാലഘട്ടത്തില്‍ അരുണ്‍കുമാര്‍ കയര്‍ഫെഡ് എം.ഡിയായിരിക്കെ ഗോഡൗണ്‍ നിര്‍മാണത്തില്‍ 41 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പരാതി.
4.5 കോടി രൂപയുടെ ഗോഡൗണ്‍ നിര്‍മിക്കാന്‍ പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗത്തോട് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടിരുന്നില്ല. പകരം അരുണ്‍കുമാറിന്‍െറ ബന്ധുവായ ആര്‍.കെ. രമേശിന്‍െറ സ്ഥാപനത്തെക്കൊണ്ട് എസ്റ്റിമേറ്റ് തയാറാക്കിച്ച് നിര്‍മാണം നടത്തുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
മകനെ വി.എസ് സംരക്ഷിക്കുന്നു –യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആദ്യം സ്വന്തം വീട്ടിലെ അഴിമതി ഇല്ലാതാക്കിയിട്ട് നാട്ടുകാരെ ഉപദേശിക്കാന്‍ ഇറങ്ങുന്നതാണ് മര്യാദയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഡീന്‍ കുര്യാക്കോസ്. ചേര്‍ത്തലയില്‍ കയര്‍ഫെഡിന് ഗോഡൗണ്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് 40.77ലക്ഷത്തിന്‍െറ അഴിമതി നടന്നു. കരാറുകാരന്‍ നല്‍കിയ വ്യാജ ബില്ലുകള്‍ പാസാക്കിക്കൊടുത്താണ് അരുണ്‍കുമാര്‍ സംസ്ഥാനത്തിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയത്.
എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായിക്കെതിരെ ആഞ്ഞടിച്ച വി.എസ് രാഷ്ട്രീയ ധാര്‍മികത പ്രകടിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.