ഇടവേളക്കൊടുവില്‍ ബാര്‍ കോഴയെക്കുറിച്ച് മിണ്ടാതെ പൊതുവേദിയില്‍ കെ.എം. മാണി

കോട്ടയം: മൂന്നുദിവസത്തെ ഇടവേളക്കൊടുവില്‍ ബാര്‍ കോഴയെക്കുറിച്ച് മിണ്ടാതെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് വേദിയില്‍ മന്ത്രി കെ.എം. മാണി. ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി പാലായില്‍തന്നെ കഴിച്ചുകൂട്ടുകയായിരുന്നു കെ.എം. മാണി. കൂടുതല്‍ സമയവും പാലായിലെ വസതിയില്‍തന്നെ  ചെലവഴിച്ച അദ്ദേഹം ഞായറാഴ്ചയാണ് കോടതി ഉത്തരവിനുശേഷം ആദ്യമായി യു.ഡി.എഫ് പൊതുവേദിയിലത്തെിയത്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണിക്കൊപ്പം വേദി പങ്കിട്ട അദ്ദേഹം പക്ഷേ ഏറെ അസ്വസ്ഥനായിരുന്നു. ആന്‍റണിയുടെ പ്രസംഗത്തിനുശേഷം സംസാരിച്ച അദ്ദേഹം അരുവിക്കരയിലെ വിജയം യു.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ്പറഞ്ഞു.

സര്‍ക്കാറിന്‍െറ വികസനനേട്ടങ്ങള്‍  ജനങ്ങള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  മന്ത്രിമാരായ  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, എം.പിമാരായ ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി, മോന്‍സ് ജോസഫ് എം.എല്‍.എ, എം.പി. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവരും പങ്കെടുത്തു. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ഭയന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ കെ.എം. മാണി റദ്ദാക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.