Posted On
date_range Updated On
date_range യു.ഡി.എഫിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് വിശ്വാസം -പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: യു.ഡി.എഫിലെ പ്രശ്നങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ യു.ഡി.എഫിലെ പ്രശ്നങ്ങൾ ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിലെ അനൈക്യം അവസാനിപ്പിച്ചാൽ യു.ഡി.എഫിന് വീണ്ടും അധികാരത്തിൽ വരാനാകുമെന്നാണ് ലീഗ് അറിയിച്ചത്. കൂടിക്കാഴ്ചയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.