Posted On
date_range Updated On
date_range രഞ്ജിത്തിന്‍െറ അറസ്റ്റ്: ഞെട്ടല്‍ മാറാതെ നാട്ടുകാര്‍
കൊണ്ടോട്ടി: സൈന്യത്തിന്‍െറ രഹസ്യ വിവരങ്ങള്‍ ഐ.എസ്.ഐക്ക് ചോര്‍ത്തിയ കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനായ രഞ്ജിത്ത് പിടിയിലായെന്ന വിവരം വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. പുളിക്കലിനുടത്ത് സിയാംകണ്ടം കുവയില്‍മൂല സ്കൂള്‍ റോഡിലാണ് 27 വയസ്സുകാരനായ രഞ്ജിത്തിന്‍െറ സ്വദേശം. പ്ളസ് ടു കഴിഞ്ഞ് വൈകാതെ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച രഞ്ജിത്ത്, നാട്ടുകാരുമായി നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായിരുന്ന പിതാവ് അഞ്ചുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സഹോദരിയും മാതാവും അടങ്ങുന്ന കുടുംബത്തെ നോക്കിയിരുന്നത് അവിവാഹിതനായ രഞ്ജിത്തായിരുന്നു. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ തുറന്ന സമീപനമായിരുന്നു ഇയാളുടേതെന്നും ഇത്തരമൊരു സംഭവം രഞ്ജിത്തില്‍നിന്ന് പ്രതീക്ഷിക്കുന്നില്ളെന്നും അയല്‍വാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.