Posted On
date_range Updated On
date_range ജനുവരി എട്ടിന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: അസോസിയേറ്റ് ബാങ്കുകളില്‍ സേവന കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കുക, ആശ്രിത നിയമന പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ജനുവരി എട്ടിന് ദേശീയ പണിമുടക്ക് നടത്തുമെന്ന് ഓള് ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു. പൊതുമേഖലാ-സ്വകാര്യ-വിദേശ വാണിജ്യബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും. ഡിസംബര്‍ 30ന് പ്രകടനവും ജനുവരി അഞ്ചിന് ധര്‍ണയും നടക്കും. പ്രശ്ന പരിഹാരമുണ്ടായില്ളെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.