Posted On
date_range Updated On
date_range ബാണാസുര അണക്കെട്ടില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം
തിരുവനന്തപുരം: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ മുങ്ങി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ചെലോട് പത്തായക്കോട് മമ്മൂട്ടിയുടെ മകന് റൗഫിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും റൗഫിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ച ആനക്കണ്ടി വാസുവിന്റെ മകന് ബാബുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എം.വി ശ്രേയാംസ് കുമാര്‍ എം.എല്‍.എ നല്കിയ നിവേദനത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.