വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം; ആഭ്യന്തരവകുപ്പിന്‍െറ വീഴ്ചയെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന്‍െറ വീഴ്ച മൂലമാണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പ്രസംഗം നടത്തിയ അന്നു തന്നെ വെള്ളാപ്പള്ളിക്കെതിരെ നടപടി എടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇന്നലെയാണ് വെള്ളാപ്പള്ളിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചത്. ജനുവരി 12നോ അതിനു മുേമ്പാ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും അന്നുതന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടമായ നൗഷാദ് എന്ന യുവാവിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത് സൂചിപ്പിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന. മുസ്ലിം ആയതുകൊണ്ടാണ് നൗഷാദിന് സഹായം ലഭിച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 153എ പ്രകാരമാണ് കേസെടുത്തത്. മൂന്നുവര്‍ഷം വരെ തടവുംപിഴയും ലഭിക്കാവുന്ന വകുപ്പാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.