കെ.എ.പി നാലാം ബറ്റാലിയന്‍ ട്രെയ്നികളെ അവഗണിക്കുന്നതായി പരാതി

തിരുവനന്തപുരം: ഇടുക്കി കുട്ടിക്കാനത്തുള്ള കെ.എ.പി നാലാം ബറ്റാലിയനിലെ ട്രെയ്നികളോട് അവഗണന തുടരുന്നെന്ന് ആക്ഷേപം. പാസിങ് ഒൗട്ട് പരേഡ് കഴിഞ്ഞ് ഒന്നരമാസമായിട്ടും ബറ്റാലിയന്‍ ഓര്‍ഡര്‍ ഇറക്കാത്തത് മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ നിലപാടുമൂലമാണെന്നും ട്രെയ്നികള്‍ ആരോപിച്ചു. ഇതുമൂലം ഇവര്‍ക്ക് മുഴുവന്‍ ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇപ്പോഴത്തെ ബാച്ചിന്‍െറ പാസിങ് ഒൗട്ട് പരേഡ് നടന്നത് ഒക്ടോബര്‍ 30നാണ്.

ഇതിനുശേഷം വന്ന എം.എസ്.പി, കെ.എ.പി മൂന്ന് ബറ്റാലിയന്‍കാര്‍ക്കെല്ലാം ബറ്റാലിയന്‍ ഓര്‍ഡര്‍ ലഭ്യമായതിന്‍െറ അടിസ്ഥാനത്തില്‍ മുഴുവന്‍ ശമ്പളം ലഭിച്ചു.
എന്നാല്‍, നാലാം ബറ്റാലിയനിലെ നടപടിക്രമങ്ങള്‍ എങ്ങുമത്തെിയില്ല. പരിശീലന കാലയളവില്‍ ട്രെയ്നികള്‍ എടുത്ത അവധി തിട്ടപ്പെടുത്താതെ ബറ്റാലിയന്‍ ഓര്‍ഡര്‍ ഇറക്കാനാകില്ളെന്നാണ് അധികൃതര്‍ പറയുന്നത്. അധികൃതരുടെ അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ട്രെയ്നികള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് ബറ്റാലിയന്‍ എ.ഡി.ജി.പി അനില്‍കാന്തിന് ചിലര്‍ ഊമക്കത്തയച്ചതായും പറയപ്പെടുന്നു. എന്നാല്‍, ഇക്കാര്യം എ.ഡി.ജി.പി ഓഫിസ് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ളെന്ന് ക്യാമ്പ് കമാന്‍ഡന്‍റ് രതീഷ്കൃഷ്ണ ‘മാധ്യമ’ത്തോട് പറഞ്ഞു. പലരും പരിശീലന കാലയളവില്‍ അവധിയെടുത്തിട്ടുണ്ട്. ഇത് എണ്ണിത്തിട്ടപ്പെടുത്തുന്നതിനുണ്ടാകുന്ന സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂ. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ട്രെയ്നികള്‍ക്കെല്ലാം സ്റ്റൈപന്‍ഡായി അടിസ്ഥാന ശമ്പളം വിതരണം ചെയ്യുന്നുണ്ട്. ബറ്റാലിയന്‍ ഓര്‍ഡറിന്‍െറ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഇതു പൂര്‍ത്തിയാകുന്ന മുറക്ക് മുഴുവന്‍ ശമ്പളം ലഭ്യമാകുമെന്നും രതീഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.