ദയാബായിയെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവം: കണ്ടക്ടർക്കെതിരെ കേസെടുത്തു

ആലുവ: പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ കെ.എസ്.ആർ. ടി.സി ബസില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്തു. പാലക്കാട് വടക്കഞ്ചേരി ഡിപ്പോയിലെ കണ്ടക്ടർ കെ.എന്‍. ഷൈലനെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. സ്ത്രീ യാത്രക്കാരോട് അപമര്യദയായി പെരുമാറുക, അശ്ലീല ചുവയുള്ള വാക്കുകള്‍ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉടൻതന്നെ ആലുവ സ്റ്റേഷനില്‍ ഹാജരാകാന്‍ കണ്ടക്ടറോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംഭവത്തിൽ ഷൈലനെയും  ഡ്രൈവർ യൂസഫിനെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. പരാതിയെക്കുറിച്ച് അേന്വഷിച്ച കെ.എസ്.ആർ.ടി.സിയിലെ വിജിലൻസ് വിഭാഗം ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് രാജ്യത്തിന്‍െറ പ്രിയങ്കരിയായി മാറുകയും പിന്നീട് ദയാബായി എന്ന പേരിലൂടെ ലോകം അറിയുകയും ചെയ്ത കോട്ടയം പൂവരണി സ്വദേശിയായ മേഴ്സി മാത്യുവിന് സ്വന്തം നാട്ടില്‍ വെച്ചുണ്ടായ ദുരനുഭവത്തിൽ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വടക്കഞ്ചേരി- ആലത്തൂര് ‍-തൃശൂര്‍- എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാർക്കെതിരെയാണ്നടപടി ഉണ്ടായത്. ഈ ബസിലാണു ശനിയാഴ്ച ദയാബായിയെ അപമാനിക്കും വിധമുള്ള നടപടിയുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.