Posted On
date_range Updated On
date_range കൊച്ചി മെട്രോ: കോച്ചുകൾ ജനുവരി രണ്ടിന് കൈമാറുമെന്ന് എം.ഡി
കൊച്ചി: മെട്രോ റെയിലിനുള്ള കോച്ചുകൾ ജനുവരി രണ്ടിന് കൈമാറുമെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകൾ ഔദ്യോഗികമായി കൈമാറുക. ഒരു ട്രെയിന്‍ മൂന്ന് കോച്ചുകളാണുള്ളത്. ഫെബ്രുവരിയിൽ പരീക്ഷണ ഒാട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ പകുതിയോടെ കോച്ചുകൾ കേരളത്തിൽ എത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്നാണ് ജനുവരിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.