Posted On
date_range Updated On
date_range കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം -സുധീരൻ
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേതെന്ന പേരിൽ പുറത്തുവന്ന കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തു നൽകിയിട്ടില്ലെന്ന ചെന്നിത്തലയുടെ വിശദീകരണം കെ.പി.സി.സി അംഗീകരിക്കുന്നു. ആഭ്യന്തരമന്ത്രിയെ അവിശ്വസിക്കേണ്ട കാര്യമില്ല. പാർട്ടി തലത്തിൽ വേണമെങ്കിലും അന്വേഷണം നടത്താൻ കെ.പി.സി.സി തയാറാണെന്നും സുധീരൻ വ്യക്തമാക്കി.
ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന് കെ.പി.സി.സി ആവശ്യപ്പെടുന്നില്ല. പ്രശ്നത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കത്തിന്‍റെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യമാണ്. കത്ത് തട്ടിക്കൂട്ടിയതാണോ വ്യാജമാണോ എന്നെല്ലാം പരിശോധിക്കണം. ജനത്തിന് ബോധ്യമാകുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.