Posted On
date_range Updated On
date_range കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്‍റായി നാളെ ചുമതലയേൽക്കും
ന്യൂഡല്‍ഹി: ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമെടുത്തത്. വി.മുരളീധരന്‍റെ പിൻഗാമിയായാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തുന്നത്.
നേരത്തെ, കേരളത്തിലെ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാർട്ടി കേന്ദ്ര–സംസ്ഥാന നേതൃയോഗം ചേർന്നിരുന്നെങ്കിലും സമവായത്തിലെത്താനായില്ല. ഇതിനെ തുടർന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു. അധ്യക്ഷനമായി കുമ്മനം തന്നെ മതിയെന്നായിരുന്നു അമിത് ഷായുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.