കോഴിക്കോട്: എസ്.ഐ തസ്തികയിൽ ഒഴിവില്ല എന്ന ആഭ്യന്തര വകുപ്പിെൻറ വാദം തള്ളിയ സുപ്രീംകോടതി നടപടി സംസ്ഥാന സർക്കാറിന് തിരിച്ചടിയായി. മൂന്നാം തവണയാണ് ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിെൻറ വാദം കോടതി തള്ളുന്നത്. നേരത്തേ, അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും ഹൈകോടതിയും സർക്കാർ വാദം തള്ളിയിരുന്നു. വകുപ്പിൽ 84 എസ്.ഐ തസ്തികകളുടെ ഒഴിവേയുള്ളൂവെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാന ആഭ്യന്തരമന്ത്രി നിയമസഭയിൽ അറിയിച്ചത്. ഈ വാദമാണ് സുപ്രീംകോടതി ഇപ്പോൾ തള്ളിയത്.
പി.എസ്.സി അഡ്വൈസ് ചെയ്ത 339 ഒഴിവുകളിൽ 137 പേർക്കാണ് സുപ്രീംകോടതി നടപടി ആശ്വാസമാവുക. 2013 സെപ്റ്റംബറിൽ നിലവിൽവന്ന എസ്.ഐ നിയമന ലിസ്റ്റ് തുടക്കംമുതൽ നിയമക്കുരുക്കിലായിരുന്നു. അന്തിമ ലിസ്റ്റിൽ ഇടംനേടിയ 218 പേർക്ക് സംവരണ ആനുകൂല്യം നിഷേധിക്കാനായിരുന്നു ആദ്യ ശ്രമം.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ കേസ് വിജയിച്ചാണ് ഉദ്യോഗാർഥികൾ ഈ കടമ്പ കടന്നത്. തൊട്ടുടനെയാണ് സർവിസിൽ ഒഴിവില്ലെന്ന വാദവുമായി ആഭ്യന്തരവകുപ്പ് മുന്നോട്ടുവന്നത്. 2014 ആഗസ്റ്റ് 26ന് 137 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ ഹൈകോടതി സർക്കാറിനോട് നിർദേശിച്ചതോടെയായിരുന്നു ഇത്. നേരത്തേയുണ്ടായിരുന്ന ഒഴിവുകൾ വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലേക്ക് പ്രത്യേകം ഉള്ളതായിരുന്നുവെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഈ ജോലിക്ക് നിയമിക്കപ്പെടുന്നവർ പൊലീസ് വകുപ്പിെൻറ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ വാദം കോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.