സുൽത്താൻ ബത്തേരി: കേരളാ അതിർത്തിയായ കർണാടകയിലെ ഹൊബള്ളയിലുണ്ടായ വാഹനാപകടത്തിൽ നാല് ശബരിമല തീർഥാടകർ മരിച്ചു. ലോറി ഡ്രൈവർ അടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കർണാടക തുംകൂർ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ കാർ യാത്രക്കാരായ നാലു പേരെ മൈസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ലോറി ഡ്രൈവർ അമ്പലവയൽ സ്വദേശി ജോസ് (58) ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശബരിമല ദർശനത്തിന് ശേഷം തുംകൂറിലേക്ക് മടങ്ങുകയായിരുന്നു സംഘം. രാവിലെ ആറരയോടെ ഇവർ സഞ്ചരിച്ചിരുന്ന ടവേര കാർ മൈസൂരിൽ നിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കേരള പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.