ഉമ്മൻചാണ്ടിയെ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ്

ന്യൂഡൽഹി: ആർ.ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന്  പ്രധാനമന്ത്രിയുടെ ഒാഫീസ്. കൊല്ലത്ത് നടക്കുന്ന പ്രതിമ അനാച്ഛാദനം സ്വകാര്യ ചടങ്ങാണ്. ഇതിൽ പങ്കെടുക്കുന്നവരെ തീരുമാനിക്കുന്നത് സംഘാടകരാണ്. പ്രോട്ടോക്കോൾ സംബന്ധിച്ച കാര്യങ്ങൾ മാത്രമാണ് നിർദേശം നൽകാറുള്ളതെന്നും ഒാഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഒാഫീസിലേക്ക് കത്തയച്ചിട്ടുണ്ട്. ആർ.ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങിലും തുടർന്ന് നടക്കുന്ന തെെ നടൽ ചടങ്ങിലും പങ്കെടുക്കില്ലെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിലൂടെ പ്രധാനമന്ത്രി കേരള ജനതയെ ഒന്നടങ്കം അപമാനിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കേരളത്തിന്‍റെ മുഴുവന്‍ ജനങ്ങളുടെയും ശബ്ദമാണ് മുഖ്യമന്ത്രിയുടെ ശബ്ദമെന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്‍റെ ഉത്തരവാദിത്തം തനിക്കാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അദ്ദേഹത്തെ ഒഴിവാക്കിയതിൽ വിഷമമില്ല. വിവാദം കൊണ്ട് ഉമ്മൻ ചാണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ചടങ്ങിൽ അധ്യക്ഷനുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT