കൊല്ലം: ആര്‍ ശങ്കറിന്‍റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയംഗവും കൊല്ലം എം.എൽ.എയുമായ പി.കെ ഗുരുദാസൻ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നതായി പി.കെ ഗുരുദാസന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആർ.എസ്.എസ്സിന്‍റെ ധാര്‍ഷ്‌ട്യത്തിന് മുന്നില്‍ വെള്ളാപ്പള്ളി നടേശന്‍ വഴങ്ങി. ഇത് പ്രബുദ്ധ കേരള ജനത അംഗീകരിക്കില്ല. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധവും സ്വേച്ഛാപരമാണെന്നും ഗുരുദാസന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.