കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞു. 142 അടിയിലത്തെിയ ജലനിരപ്പ് വെള്ളിയാഴ്ച 141.41 അടിയായാണ് കുറഞ്ഞത്. അണക്കെട്ടിലെ ജലനിരപ്പ് ഒരുമാസത്തോളം 141 അടിയില്‍ താഴാതെ നിലനിര്‍ത്താനാണ് തമിഴ്നാടിന്‍െറ രഹസ്യതീരുമാനം. ജലനിരപ്പ് 141 അടിയില്‍ നിലനിര്‍ത്തി അണക്കെട്ടിന് ബലക്ഷയം ഇല്ളെന്ന് കോടതിയില്‍ വ്യക്തമാക്കാനാണ് തമിഴ്നാടിന്‍െറ നീക്കം. ഇതിനായി ഒരുമാസത്തോളം നിയന്ത്രിതതോതില്‍ മാത്രമേ ജലം തുറന്ന് വിടൂ. ജലനിരപ്പ് 141 അടിയിലും താഴാതിരിക്കാനാണ് ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് കഴിഞ്ഞദിവസം നിര്‍ത്തിയത്. സ്പില്‍വേയിലെ മൂന്നു ഷട്ടറുകള്‍ വഴി സെക്കന്‍ഡില്‍ 600 ഘന അടി ജലമാണ് ഇടുക്കിയിലേക്ക് ഒഴുക്കിയിരുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 2100 ഘന അടിയായി തുടരുകയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 2011 ഘന അടി ജലമാണ് തുറന്നുവിട്ടിട്ടുള്ളത്.
ഉല്ലാസയാത്ര: രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് തമിഴ്നാട് ജീവനക്കാര്‍ നടത്തിയ ഉല്ലാസയാത്ര സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. തേക്കടിയിലെ വനപാലകരുടെയും അണക്കെട്ടിലെ പൊലീസിന്‍െറയും എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു തമിഴ്നാട് ജീവനക്കാര്‍ കുടുംബസമേതം അണക്കെട്ടിലത്തെിയത്.മുല്ലപ്പെരിയാര്‍ ഉപസമിതി അംഗം കൂടിയായ തമിഴ്നാട് അസി. എക്സി. എന്‍ജിനീയര്‍ സൗന്ദരത്തിന്‍െറ നേതൃത്വത്തിലാണ് പാചകക്കാരന്‍െറ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അണക്കെട്ടില്‍ പ്രവേശിച്ചത്. അണക്കെട്ടില്‍വെച്ച് സുരക്ഷാ ചുമതലയുള്ള കേരള പൊലീസ് സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തെ തടഞ്ഞെങ്കിലും ഇവരെ ഭീഷണിപ്പെടുത്തിയശേഷം അണക്കെട്ടിലേക്ക് പോയി.
തമിഴ്നാട് ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ അണക്കെട്ടിലും സ്പില്‍വേയിലും ബേബി ഡാമിലും സ്ത്രീകളും കുടുംബാംഗങ്ങളെയും കയറി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയും കലക്ടറും റിപ്പോര്‍ട്ട് തേടിയിരുന്നു. തമിഴ്നാട് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേരളത്തിന്‍െറ പ്രതിഷേധം ഇടുക്കി കലക്ടര്‍ തേനി കലക്ടറെ ഫോണില്‍ വിളിച്ചറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനെതിരെ തമിഴ്നാട് മുമ്പ് രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഉപസമിതി സന്ദര്‍ശന ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരെ അണക്കെട്ടില്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായി വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.