എം. ജയചന്ദ്രനെ അപമാനിച്ചത് അന്വേഷിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഗീതസംവിധായകന്‍ എം. ജയചന്ദ്രന് കസ്റ്റംസ് അധികൃതരില്‍നിന്ന് അപമാനം നേരിടേണ്ടിവന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉത്തരവിട്ടു. കെ.സി. വേണുഗോപാല്‍ എം.പി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടു നല്‍കാന്‍ കേന്ദ്ര എക്സൈസ്-കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാനോടാണ് നിര്‍ദേശിച്ചത്. കഴിഞ്ഞ മൂന്നിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോഴിക്കോട്ട് എത്തിയ ജയചന്ദ്രന്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചില യാത്രക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത് ചോദ്യം ചെയ്തപ്പോഴാണ് അപമാനിക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT