മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങവെ വിദ്യാര്‍ഥിനികള്‍ ബൈക്ക് ഇടിച്ച് മരിച്ചു

വെട്ടത്തൂര്‍: (മലപ്പുറം) മദ്റസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ട് വിദ്യാര്‍ഥിനികള്‍ ബൈക്കിടിച്ച് മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല പള്ളിപ്പടിയിലെ കോഴിശ്ശേരി ഹൈദരലിയുടെ മകള്‍ ഫാത്തിമ ഹിസാന (ഒമ്പത്) വെട്ടത്തൂര്‍ ഒടുവംകണ്ട് പുത്തംകോട്ട് തൊടേക്കാട് യാസറിന്‍്റെ മകള്‍ മുസ്നിയ (ആറ്) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 ഓടെ വെട്ടത്തൂര്‍ കാപ്പ് മിസ്ബാഹുല്‍ ഇസ്ലാം മദ്റസക്ക് തൊട്ടുമുന്നിലാണ്  അപകടം. ഇതേ മദ്റസയിലെ വിദ്യാര്‍ഥികളാണ് മരിച്ച കുട്ടികള്‍.
ക്ളാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇരുവരെയും ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു. ഫാത്തിമ ഹിസാന കാപ്പ് ഗവ. ഹൈസ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയും മുസ്നിയ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയുമാണ്. ഹിസാന, ഉമ്മ സൈനബയുടെ വീട്ടില്‍ താമസിച്ചാണ് പഠിക്കുന്നത്. സഹോദരങ്ങള്‍: ഹംദാന്‍, ഹനാന്‍.
ജസീനയാണ് മുസ്നിയയുടെ മാതാവ്. സഹോദരി: നുഫൈല.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.