Posted On
date_range Updated On
date_range അഴിമതിക്ക് കാരണം അധികാരവും ഭയവുമെന്ന് ഡി.ജി.പി ജേക്കബ് തോമസിന്‍റെ പോസ്റ്റ്
കോഴിക്കോട്: അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിയെ കുറിച്ച് ഡി.ജി.പി ഡോ. ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നത് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് ചോദിക്കുന്നു. ലോക അഴിമതി വിരുദ്ധ ദിനമായ ഡിസംബർ ഒമ്പതിന് സദ്ഭരണമുള്ള മാവേലിനാടിനെ സ്വപ്നം കാണാമെന്നും അദ്ദേഹം ആശംസിക്കുന്നു.
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൽ ഡി.ജി.പി ജേക്കബ് തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
പൊതുവിഷയങ്ങൾ ചൂണ്ടിക്കാട്ടി മുമ്പും നിരവധി പോസ്റ്റുകൾ ജേക്കബ് തോമസ് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ബാർ കോഴ കേസ് സംസ്ഥാനത്ത് കത്തിനിന്ന സമയത്ത് ജേക്കബ് തോമസ് കുറിച്ച “സ്രാവുകളുടെ ഇടയിൽ നീന്തേണ്ടി വരുന്ന സാഹസം! സംരക്ഷണം ഉണ്ടാവുമോ?”, “ജോലിക്ക് വേണ്ടി ജീവിക്കണോ, അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ധർമ്മ സങ്കടത്തിന് എന്താണ് ഉത്തരം?” എന്നീ പോസ്റ്റുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.