Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ ഓഫിസിന് വ്യാജഭീഷണി; ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസില്‍ ബോംബ് വെച്ചെന്ന് വ്യാജസന്ദേശം. ഞായറാഴ്ച വൈകീട്ട് ആറിനാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അജ്ഞാത സന്ദേശമത്തെിയത്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംവിധാനങ്ങളുമായി പൊലീസ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലത്തെി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടത്തൊനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലയിന്‍കീഴ് സ്വദേശി ജയചന്ദ്രന്‍ എന്നയാളെ കന്‍േറാണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ രാത്രി വൈകി വൈദ്യപരിശോധനക്ക് വിധേയനാക്കി. ജയചന്ദ്രന് മാനസികവൈകല്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.